അമേരിക്ക ഏറ്റെടുത്താല്‍ ഗാസയില്‍ പലസ്തീന്‍കാര്‍ക്ക്ക്ക് അവകാശമുണ്ടാകില്ല; ട്രംപ്

അമേരിക്ക ഏറ്റെടുത്താല്‍ ഗാസയില്‍ പലസ്തീന്‍കാര്‍ക്ക്ക്ക് അവകാശമുണ്ടാകില്ല; ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്ക ഗാസ ഏറ്റെടുത്തു കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക അവിടെ യാതൊരു അവകാശവുമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളില്‍ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം.

ജോര്‍ഡന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടും. പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ പലസ്തീനിലെ ഭൂമി വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.

 

 

 

അമേരിക്ക ഏറ്റെടുത്താല്‍ ഗാസയില്‍ പലസ്തീന്‍കാര്‍ക്ക്ക്ക് അവകാശമുണ്ടാകില്ല; ട്രംപ്

 

Share

Leave a Reply

Your email address will not be published. Required fields are marked *