എഐ അറിയുമോ? എങ്കില്‍ നിക്കാം; പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കമ്പനി

എഐ അറിയുമോ? എങ്കില്‍ നിക്കാം; പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കമ്പനി

എഐ അറിയുമോ? എങ്കില്‍ നിക്കാം; പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കമ്പനി

ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങുകയാണത്രെ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും ഈ പിരിച്ചുവിടല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴില്‍ നിയമങ്ങളുടെ നിയന്ത്രണങ്ങളാല്‍ ഈ പിരിച്ചുവിടലുകളില്‍ നിന്ന് ഒഴിവാക്കും. അതേസമയം യുഎസ്, ഏഷ്യ ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളെയും ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയില്‍ ജീവനക്കാര്‍ക്ക് അറിയിപ്പുകള്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം പുറത്തുവന്ന ഇന്റേണല്‍ മെമ്മോകള്‍ പ്രകാരം മെഷീന്‍ ലേണിങ് എന്‍ജീനിയര്‍മാരുടെ നിയമനം വേഗത്തിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഫെബ്രുവരി 11 നും മാര്‍ച്ച് 13 നും ഇടയില്‍ മെഷന്‍ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷന്‍ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് പെങ് ഫാനില്‍ നിന്നുള്ള ഒരു മെമ്മോ പറയുന്നു.
ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ്റ്റ്വെയര്‍ ഭീമനായ വര്‍ക്ക്‌ഡേ സിഇഒ കാള്‍ എഷെന്‍ബാക്ക് അടുത്തിടെ പറഞ്ഞിരുന്നു. നിര്‍മിത ബുദ്ധിയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കമ്പനിയുടെ വളര്‍ച്ചയെ പുതിയ യുഗത്തിലേത്തു നയിക്കുമെന്ന പ്രസ്താവനയില്‍ത്തന്നെ ഈ പിരിച്ചുവിടലിന്റെ പിന്നിലുള്ള ശക്തി വ്യക്തം.

Share

Leave a Reply

Your email address will not be published. Required fields are marked *