റോഡ് കയ്യേറി സ്റ്റേജ് കെട്ടല്‍: അതൃപ്തി അറിയിച്ച് ഹൈക്കോടതി

റോഡ് കയ്യേറി സ്റ്റേജ് കെട്ടല്‍: അതൃപ്തി അറിയിച്ച് ഹൈക്കോടതി

തിരുവനന്തപുരം: വഴി തടഞ്ഞ് റോഡ് കയ്യേറി സ്‌റ്റേജ് കെട്ടിയതില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്നു വ്യക്തമാക്കിയ കോടതി, പൊലീസിന്റെ മാപ്പപേക്ഷയിലും സത്യവാങ്മൂലത്തിലും അതൃപ്തിയും പ്രകടമാക്കി. കേസ് അടുത്ത മാസം മൂന്നിനു വീണ്ടും പരിഗണനക്കു വെച്ചു.അന്നു നേതാക്കള്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിനു മുന്നില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിച്ച ഫ്‌ലക്‌സ്, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് സമരം തുടങ്ങിയവ റോഡ്, നടപ്പാത ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്. ഇന്നു ഹാജരാകേണ്ടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഈ മാസം 12ന് ഹാജരാകാന്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ഹാജരാകാന്‍ ഹൈക്കോടതിയിലെത്തിയ ടി.ജെ.വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍.

 

 

റോഡ് കയ്യേറി സ്റ്റേജ് കെട്ടല്‍: അതൃപ്തി അറിയിച്ച് ഹൈക്കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *