മഹാകുംഭ മേള: മഹാ ട്രാഫിക് ജാം

മഹാകുംഭ മേള: മഹാ ട്രാഫിക് ജാം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്നലെ കുടുങ്ങിയത് മഹാ ട്രാഫിക് ജാമില്‍. മണിക്കൂറുകളോളമാണ് വിശ്വാസികള്‍ ട്രാഫിക്കില്‍ കുടുങ്ങിയത്്. ഏതാണ്ട് 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ടത്.

മധ്യപ്രദേശ് വഴി മഹാകുംഭമേളയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടിയതോടെയാണ് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. തിരക്ക് ക്രമാതീതമായതോടെ പല ജില്ലകളിലും പൊലീസ് ഗതാഗതം നിരോധിച്ചു. ഇതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത്.ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലരും റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളാക്കി മടങ്ങി.

ഇത്രയും വലിയ ഗതാഗതക്കുരുക്കുള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് വിശ്വാസികള്‍ക്ക് നീങ്ങാന്‍ കഴിഞ്ഞില്ല.ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞിട്ടിരുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ വാഹന ഗതാഗതം നിര്‍ത്തി, സുരക്ഷിതമായ അഭയകേന്ദ്രം കണ്ടെത്താന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കട്നി ജില്ലയില്‍ പൊലീസ് തിങ്കളാഴ്ച വരെ ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിപ്പുകള്‍ നല്‍കിയിരുന്നു. മൈഹാര്‍ പൊലീസ് വാഹനങ്ങള്‍ കട്നിയിലേക്കും ജബല്‍പൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.

 

 

മഹാകുംഭ മേള: മഹാ ട്രാഫിക് ജാം

Share

Leave a Reply

Your email address will not be published. Required fields are marked *