ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടിയെടുക്കാത്തതില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. ബില്ല് പിടിച്ചുവയ്ക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ സ്വന്തമായി നടപടിക്രമം രൂപപ്പെടുത്തിയെന്നാണു മനസ്സിലാകുന്നതെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുന്നത് നിയമസഭയെ അറിയിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. മൂന്നു വര്‍ഷമായി ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ നടപടിയെടുക്കാതെ ഗവര്‍ണര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുമോയെന്നും ജഡ്ജിമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ ചോദിച്ചു.
ബില്ലുകള്‍ പിടിച്ചുവയ്ക്കുമ്പോള്‍ നല്‍കേണ്ട മറുപടി അറിയിക്കണം. വിയോജിപ്പുണ്ടെങ്കില്‍ ബില്‍ മടക്കി അയക്കേണ്ടത് ഭരണഘടനയുടെ 200-ാം വകുപ്പുപ്രകാരം ഗവര്‍ണറുടെ ചുമതലയല്ലേ എന്നും കോടതി ചോദിച്ചു. കേസില്‍ വസ്തുത പരിശോധന നടത്തുമെന്നും വ്യക്തമാക്കി. കേസില്‍ 10ന് വാദം തുടരും.ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നത് നിയമ വിരുദ്ധമാകുമോ എന്നതിലും കോടതി വ്യക്തത തേടി.
നടപടിയെടുക്കാത്തതില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക്
സുപ്രീം കോടതിയുടെ വിമര്‍ശനം