ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് എവിടെയുംപ്രാതിനിധ്യമില്ല. തലസ്ഥാനത്ത് ഒരിടത്ത് പോലും രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചില്ല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായില്ല.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. പിന്നീട് ലീഡ് ബാദലി മാത്രമായി ചുരുങ്ങി. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ യാദവ് പിന്നിലേക്ക് പോയി. വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 7832 വോട്ടു നേടി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തലസ്ഥാനത്ത് മുമ്പ് ഹാട്രിക് ഭരണം നേടിയ കോണ്‍ഗ്രസിന് മൂന്നാം തവണയും ഒന്നുമാകാനായില്ല.
എവിടെയുമില്ല; കോണ്‍ഗ്രസിന് ഒരിടത്ത് പോലും രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചില്ല