കോഴിക്കോട്: യു എസ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള അക്കൗണ്ടിംഗ് കോഴ്സുകളായ സി എം എ ,സി പി എ, ഇ എ (എന്റോള്‍ഡ് ഏജന്റ്) തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും നല്‍കുന്ന സെന്ററുകള്‍ കേരളത്തില്‍ തുടങ്ങാനുള്ള ധാരണ പത്രം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ സി ഗ്ലോബെഡ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഐ ബി എസ് ഗ്രൂപ്പുമായി ഒപ്പുവെച്ചു. കേരളത്തിലുടനീളം 25 കെ സി ഗ്ലോബെഡ് സെന്ററുകള്‍ തുടങ്ങുമെന്നും, അത് വഴി പ്ലസ് ടു മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് 4 മുതല്‍ 12 ലക്ഷം വരെ ശമ്പളം ലഭിക്കാനുള്ള അവസരം ഒരുങ്ങുമെന്നും ഇരു സ്ഥാപനങ്ങളിലെയും മേധാവികളായ കമല്‍ ചബ്ര, അഭിജിത്ത് സദാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെ സി ഗ്ലോബെഡിന്റെ എല്‍എംഎസ് ല്‍ ഒരുക്കിയിട്ടുള്ള എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനത്തിലൂടെ പഠിതാവിന്റെ 70 ശതമാനത്തില്‍ അധികം പഠനസമയം ലാഭിക്കാന്‍ സഹായിക്കാനും ഉന്നത വിജയം കൈവരിക്കാനും സാധിക്കുമെന്ന് കെ സി ഗ്ലോബെഡ് എം ഡി കമല്‍ ചബ്ര അറിയിച്ചു. ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയില്‍ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. ഈ മേഖലയില്‍ 9 ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇ വൈ, കോക്കോ കോള ടെസ്ല, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി അമ്പതിലധികം പ്രമുഖ കമ്പനികളിലേക്ക് ഉദ്യോഗാര്‍ഥികളെ എത്തിക്കുന്നതിനും കെ സി ഗ്ലോബെഡ് അവസരം ഒരുക്കുമെന്ന് കമല്‍ ചബ്ര വ്യക്തമാക്കി. സെന്ററുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള കമ്പ്യൂട്ടര്‍, കോമേഴ്സ് ട്രെയിനിങ് സെന്ററുകള്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 8086897416.
വാര്‍ത്താസമ്മേളനത്തില്‍ കെ സി ഗ്ലോബെഡ് എം ഡി കമല്‍ ചബ്ര, സച്ചിന്‍ രഘുവംശി, ഐ ബി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഭിജിത്ത് സദാനന്ദന്‍,
ടി ദിലീപ്, മെന്റര്‍ ദീപക് പടിയത്ത്, ആര്‍ പി ഷാരൂഖ് റഷീദ് എന്നിവര്‍ പങ്കെടുത്തു.
ആഗോള കമ്പനികളില്‍ തൊഴില്‍ നേടാന്‍ യു എസ് അക്കൗണ്ടിംഗ് കോഴ്സ്:
കേരളത്തില്‍ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്