അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഇന്ത്യയിലെത്തി

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഇന്ത്യയിലെത്തി

ചണ്ഡീഗഡ് : അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഇന്ത്യയിലെത്തി. അമേരിക്കയില്‍ നിന്നും പുറത്താക്കിയ കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്.25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 100 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്.

ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. 1 വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ടെന്നനും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമാണ് അവിടേക്ക് അനധികൃതമായി കുടിയേറിയവരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.

 

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍
ഇന്ത്യയിലെത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *