എയിംസ് കേരളത്തിന് കിട്ടാക്കനിയാവുമോ?

എയിംസ് കേരളത്തിന് കിട്ടാക്കനിയാവുമോ?

കോഴിക്കോട്:കേരളത്തിന്റെ എയിംസിനായുള്ള കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി എയിംസിന് വേണ്ടി സംസ്ഥാന സര്‍ക്കാരും, എം.പിമാരും കേന്ദ്രത്തിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രം എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കാന്‍വേണ്ടി കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 250 ഏക്കറോളം ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. എയിംസ് അനുവദിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയടക്കം നിരവധി തവണ സംസ്ഥാനത്തിന് ഉറപ്പ് നല്‍കിയതാണ്. മോദി സര്‍ക്കാരാവട്ടെ ഇതിനിടയില്‍ 24ഓളം സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചിട്ടുണ്ട്. ഇപ്രാവശ്യത്തെ കേന്ദ്ര ബജറ്റില്‍ എയിംസിനെക്കുറിച്ചുള്ള പ്രഖ്യാപനമില്ലാത്തത് മൂന്നരക്കോടി മലയാളികളെ നിരാശപ്പെടുത്തി.ഇന്ന് രാജ്യ സഭയില്‍ പി.ടി.ഉഷ എം.പിയും കേരളത്തിലെ എയിംസ് കിനാലൂരില്‍ വരണമെന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. എയിംസ് നേടിയെടുക്കാന്‍ സംസ്ഥാന മൊന്നാകെ ഇനിയും ശക്തമായി രംഗത്തിറങ്ങണം.

 

എയിംസ് കേരളത്തിന് കിട്ടാക്കനിയാവുമോ?

Share

Leave a Reply

Your email address will not be published. Required fields are marked *