മേപ്പാടി: മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സിഎസ്ഐ മലബാര്‍ മഹാ ഇടവക നിര്‍മ്മിച്ചു നല്‍കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റയില്‍ മഹാഇടവക വാങ്ങിയിരിക്കുന്ന ഒരേക്കര്‍ 10 സെന്റിലാണ് 16-ഓളം വീടും കമ്മ്യൂണിറ്റി സെന്ററും പടുത്തുയര്‍ത്തുന്നത്. സിഎസ്ഐ മധ്യ കേരള മഹാഇടവകയുടെയും മറ്റ് മഹാഇടവകയുടെയും സഹകരണത്തോടുകൂടിയാണ് ഭവന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സിഎസ്ഐ മലബാര്‍ മഹാഇടവകയുടെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. മേപ്പാടി സിഎസ്ഐ ഹോളി ഇമാന്യുവല്‍ ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ മലബാര്‍ മഹാഇടവക ബിഷപ്പ്് റൈറ്റ് റവ.ഡോ.റോയ്സ് മനോജ് വിക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മധ്യ കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. മഹാഇടവക ക്ലര്‍ജി സെക്രട്ടറി ജേക്കബ് ഡാനിയേല്‍, ലേ സെക്രട്ടറി കെന്നത്ത് ലാസര്‍, ട്രഷറര്‍ സി.കെ.ഷൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, സിഎസ്ഐ മധ്യ കേരള ഭാരവാഹികളായ റവ.സിജി മാത്യൂ, വാര്‍ഡ് മെമ്പര്‍ ശ്രീജു,വിനോദ് തറയില്‍, റവ.ഡോ.ടി.ഐ ജെയിംസ്, ജോണ്‍സണ്‍ ആന്റോ, റവ.പി.വി.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ദ്രം ഭവന പദ്ധതിക്ക് തുടക്കം കുറിച്ച്
സിഎസ്ഐ മലബാര്‍ മഹാ ഇടവക