ന്യൂഡല്‍ഹി:മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. തനിക്കെതിരെ അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്പ്പിക്കുന്ന വിധത്തില്‍ 2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖരന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
രാജീവ് ചന്ദ്രശേഖര്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
മാനനഷ്ടക്കേസ്: രാജീവ് ചന്ദ്രശേഖറിന്റെ
പരാതിയില്‍ ശശി തരൂരിന് സമന്‍സ്