കോഴിക്കോട്: കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍ ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചു. 70 വയസ്സുള്ള കോഴിക്കോട് സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടത് വാല്‍വായ അയോര്‍ട്ടിക്ക് വാല്‍വ് മാറ്റിവെച്ചത്. മൈഹാര്‍ട് ഗ്രൂപ്പിന്റെ അതിനൂതന വാല്‍വ് ചികിത്സ കേന്ദ്രങ്ങളില്‍ ഒന്നാണ് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍.
ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയയ്ക്ക് മൈഹാര്‍ട്ട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുകളും സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ഡിസീസ് സ്‌പെഷ്യലിസ്റ്റുകളുമായ ഡോ. ആശിഷ് കുമാര്‍ എം, ഡോ. എസ് എം അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഡ്രൈ ടിഷ്യൂ വാല്‍വ് മറ്റുള്ളതിനെ അപേക്ഷിച്ച് കൂടുതല്‍ കാലത്തേക്ക് പ്രവര്‍ത്തനക്ഷമതയുള്ളതാണ്.
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അലി ഫൈസല്‍, ഡോ. പ്രതാപ് കുമാര്‍ എം, ഡോ. സാജിദ് യൂനസ് എന്‍, ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. അനീസ് താജുദ്ദീന്‍ (ഇലക്ട്രോ ഫിസിയോളജിസ്റ്റ്), കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുകളായ ഡോ. മുഹമ്മദ് അമീന്‍ സി, ഡോ. സുഹാസ് ആലൂര്‍, ഡോ. വിവേക് ചക്രപാണി വാര്യര്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. കൃഷ്ണകുമാര്‍ പി എന്‍, ഡോ. അഹമ്മദ് മിസ് വര്‍, കാര്‍ഡിയാക് അനസ്തീഷ്യ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സ്‌മേരാ കോറത്ത് തുടങ്ങിയവരടങ്ങുന്നതാണ് മൈ ഹാര്‍ട്ട് ഗ്രുപ്പ് മെഡിക്കല്‍ സംഘം.
ദക്ഷിണേന്ത്യയില്‍ വെല്ലൂര്‍ ആശുപത്രിക്ക് പുറമെ ശസ്ത്രക്രിയ കൂടാതെയുള്ള അയോര്‍ട്ടിക്ക്, മൈട്രല്‍ പള്‍മനറി, ട്രിക്കസ്പിഡ് എന്നീ നാലു താക്കോല്‍ ദ്വാര വാള്‍വ് മാറ്റല്‍ ശാസ്ത്രക്രിയകളുടെ പരിശീലന കേന്ദ്രമായി മൈഹാര്‍ട്ട് സെന്റര്‍ അംഗീകാരം നേടിയിരുന്നു.
കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍
ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചു