കോഴിക്കോട് : മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷന് എല്‍ .പി സ്കൂള്‍ 77-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.ചലച്ചിത്ര താരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് പി.നംഷിദ് അധ്യക്ഷത വഹിച്ചു.സ്വാമി നരസിംഹാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ മിനി .സി, ഷീജ പി, അബ്ദുസലാം കെ എന്നിവരെ ആദരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ്, ജനറല്‍ കണ്‍വീനര്‍ ശ്രീലത മേനോന് കെ.പി, പി.എന്‍ അബ്ദുറഹിമാന്, സുഷമ ടി.ആര്, ആശ ആര് നായര്‍, രേഖ കെ.പി എന്നിവര്‍ സംസാരിച്ചു.വിവിധ മത്സര വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.