കോഴിക്കോട്: സിയസ് കൊ കുവൈത്ത് ഹെല്‍ത്ത് കെയര്‍ സെന്ററും ഡോ.ചന്ദ്രകാന്ത് നേത്രാലയയും സംയുക്തമായി സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കൗണ്‍സിലര്‍ കെ.മൊയ്തീന് കോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്.ചന്ദ്രകാന്ത് മുഖ്യാതിഥിയായി.
സിയസ് കൊ വൈസ് പ്രസിഡണ്ട് കെ.നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു.
സിയസ്കൊ മുന്‍ പ്രസിഡണ്ടുമാരായ സി.എ.ഉമ്മര്‍കോയ, പി.ടി.മുഹമ്മദലി, ഡോ.ഒ.പി.മുഹമ്മദലി, സെക്രട്ടറി സി.പി.എം.സഈദ് അഹമ്മദ്, ഡോ.സി.എ.അബ്ദുല്‍ കരീം, ഡോ.വി.പി.ഷഹീര്‍, അഡ്വ.പി.എന്‍.റഷീദ് അലി മനോജ് എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ട്രഷറര്‍ പി.പി.അബ്ദുല്ല കോയ ഡോ.കെ.എസ്.ചന്ദ്രകാന്തിനെ പൊന്നാട അണിയിച്ചു. കുവൈത്ത് ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഇ.വി. മാലിക് സ്വാഗതവും കണ്‍വീനര്‍ പി.വി.മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.
സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു