കോഴിക്കോട്: സംസ്ഥാനത്ത് പുരുഷ കമ്മീഷന്‍ സ്ഥാപിക്കണമെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നിയമസഭയില്‍ സ്വകാര്യ ബില്ലായി എല്‍ദോസ് കുന്നംപിള്ളി അവതരിപ്പിക്കാനുദ്ദേശിക്കുന്നുണ്ടെന്നും, സ്പീക്കറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വനിതാ കമ്മീഷനും, യുവജന കമ്മീഷനും ഉള്ളതുപോലെ പുരുഷ കമ്മീഷനും സ്ഥാപിക്കണം. ഇക്കാര്യത്തില്‍ വലിയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. ഈ കമ്മീഷനില്‍ സ്ത്രീ പ്രാതിനധ്യവും ഉണ്ടാവണം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവരെ കണ്ട് കമ്മീഷന്‍ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. സ്ത്രീക്കുള്ളപോലെ പുരുഷനും സ്വകാര്യതക്ക് അവകാശമുണ്ട്. കോടതി പ്രഥമ ദൃഷ്ട്യാ കേസ്സ് നിലനില്‍ക്കുമെന്ന് പറയുമ്പോള്‍ മാത്രമേ കേസ്സിലുള്‍പ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടുള്ളൂ. പരാതികൊടുത്താല്‍ എങ്ങിനെയാണ് അതിജീവിതയാവുക. മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴിയില്‍പോലും കള്ളം പറയുകയും, പിന്നീട് കേസ് വിട്ടുപോവുകയും ചെയ്യുമ്പോള്‍ കള്ളമൊഴി നല്‍കിയ സ്ത്രീയുടെ പേരില്‍ കേസെടുക്കാന്‍ സ്ത്രീ പീഡനക്കേസില്‍പെടുന്ന വ്യക്തികള്‍ക്കുണ്ടാവുന്ന നഷ്ടം ഭീകരമാണ്. കേസില്‍പ്പെടുന്ന നിരപരാധികളായ പുരുഷന്മാര്‍ക്കും നീതി ലഭിക്കണമെങ്കില്‍ പുരുഷ കമ്മീഷന്‍ ആവശ്യമാണെന്ന് രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഭില്‍ദേവും പങ്കെടുത്തു.
പുരുഷ കമ്മീഷന്‍ സ്ഥാപിക്കണം; രാഹുല്‍ ഈശ്വര്‍