ഇന്ത്യയുടെ അഭിമാനം വാനിലുയര്‍ത്തി ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാനം വാനിലുയര്‍ത്തി ഐഎസ്ആര്‍ഒ

രാജ്യത്തിന്റെ അഭിമാനം വാനിലുയര്‍ത്തി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള നൂറാം ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഐഎസ്ാര്‍ഒയുടെ നൂറാം ദൗത്യമാണ് ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്. 1971 ഒക്ടോബര്‍ 9നാണ് ശ്രീഹരിക്കോട്ടയില്‍ ശ്രീഹരിക്കോട്ട റെയ്ഞ്ച് എന്ന നാമധേയത്തില്‍ ബഹിരാകാശ കേന്ദ്രം ആരംഭിക്കുന്നത്. 1979 ഓഗസ്റ്റിലാണ് ആദ്യ വിക്ഷേപണം നടത്തിയത്.
ഇക്കാലയളവില്‍ 548 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 1, മംഗള്‍യാന്‍, ചന്ദ്രയാന്‍ 2, ചന്ദ്രയാന്‍ 3, ആദിത്യ എല്‍ 1, സ്‌പെയ്‌സ് ഡെക്‌സ് എന്നിവയായിരുന്നു ഏറ്റെടുത്ത പ്രധാന പദ്ധതികള്‍. 2025ലെ ഗഗന്‍യാന്‍ 1, 2026ലെ ചന്ദ്രയാന്‍ 4 എന്നിവയും, 2035ല്‍ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കലുമാണ് ഐഎസ് ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍.
എം ജി കെ മേനോന്‍, കെ.കസ്തൂരിരംഗന്‍, ജി.മാധവന്‍ നായര്‍, കെ.രാധാകൃഷ്ണന്‍, എസ്.സോമനാഥ് എന്നിവരാണ് ഇസ്രോയെ നയിച്ച മലയാളികള്‍. ഐഎസ്ആര്‍ഒ മേധാവിയായി ഡോ.വി.നാരായണന്‍ ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ദൗത്യമാണ് ഐഎസ്ആര്‍ഒയുടെ നാഴികകല്ലായി മാറിയ ജി എസ് എല്‍ വി എഫ്.15 റോക്കറ്റ്. ബഹിരാകാശ ഗലവേഷണ രംഗത്ത് വലിയ മുന്നേറ്റമാണ് രാജ്യം കൈവരിക്കാന്‍ പോകുന്നതെന്നും, ഭൂമിയില്‍ തിരിച്ചെത്തിക്കാവുന്നതും, പുനരുപയോഗിക്കാവുന്നതുമായ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ വിക്ഷേപണ വാഹനമായ (എന്‍ജിഎല്‍വി)യുടെ രൂപ കല്‍പ്പനയും, നിര്‍മ്മാണവും പുരോഗമിക്കുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ അഭിമാനം വാനിലുയര്‍ത്തി

ഐഎസ്ആര്‍ഒ

Share

Leave a Reply

Your email address will not be published. Required fields are marked *