2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: പ്രധാനമന്ത്രി

2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മോദി.സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും മോദി വ്യക്തമാക്കി.പുതിയ ആത്മവിശ്വാസം പകരുന്ന ബജറ്റാണിത്. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാന്‍ അവസരം തന്നു. രാജ്യം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കും.യുവാക്കള്‍ ഭാവിയില്‍ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും. യുവാക്കളുടെ ലക്ഷ്യസാക്ഷാത്കാരത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.

പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

 

 

2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: പ്രധാനമന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *