കോഴിക്കോട് : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭമായി ഉപയോഗിച്ച് വരുന്നുണ്ടെന്നും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ഫലപ്രദമാക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നടപ്പാതകള്‍ കച്ചവടക്കാരും വഴിവാണിഭക്കാരും കെട്ടിട ഉടമകളും കയ്യേറുന്നത് കാരണം കാല്‍നട യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടുകയും, അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടപ്പാത കയ്യേറ്റം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്‍, അഡ്വ എ കെ ജയകുമാര്‍, അഡ്വ കെ എം കാതിരി, എന്‍ കെ ലീല, കെ സത്യനാഥന്‍, ശ്രീകലലക്ഷ്മി, കെ വി ഷാബു, സി രാധാകൃഷ്ണന്‍, എം പി രാമകൃഷ്ണന്‍, പി രാധാകൃഷ്ണന്‍, സക്കീര്‍ പറേക്കാട്ട്, കെ സി അബ്ദുല്‍ റസാക്ക്, ടി എം ബാലകൃഷ്ണന്‍, ശ്രീജ സുരേഷ്, എ എം സീനാ ബായ്, എം സുലേഖ എന്നിവര്‍ പ്രസംഗിച്ചു. ശതാഭിഷിക്തനായ ജില്ലാ പ്രസിഡന്റ് കെ പി ജനാര്‍ദ്ദനനെ യോഗത്തില്‍ ആദരിച്ചു.