കോഴിക്കോട്: ചരിത്രത്തിലെ എക്കാലത്തെയും വിലയില്‍ ഉയര്‍ന്ന് സ്വര്‍ണം. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് വില 7,555 രൂപയും പവന് 240 രൂപ ഉയര്‍ന്ന് 60,440 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 6,230 രൂപയിലെത്തി. അതേസമയം, 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയിലെത്തി.
രാജ്യാന്തര വിലയിലെ വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഇന്നുവില ഔണ്‍സിന് 2,752 ഡോളറില്‍ നിന്നുയര്‍ന്ന് 2,777 ഡോളര്‍ വരെയെത്തി. വില ഇനിയും ഉയരാനാണ് സാധ്യത.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പലിശ സംബന്ധിച്ച പ്രഖ്യാപനവും സ്വര്‍ണത്തിന് കരുത്തായി. കൂടാതെ ലോകമെമ്പാടും പലിശഭാരം കുറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ത്യയില്‍ സ്വര്‍ണവില ഇന്ന് വന്‍തോതില്‍ കൂടുന്നതിന് തടയിട്ടു.