പുതിയ കിടിലന്‍ പ്ലാനുകള്‍ ്‌വതരിപ്പിച്ച് ടെലികോം കമ്പനികള്‍.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തിന് പിന്നാലെ വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി പുതി പ്ലാനുകള്‍ റീച്ചാര്‍ജ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ ്‌വതരിപ്പിച്ചത്.. പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ട്രായ് നിര്‍ദേശപ്രകാരം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന 509 രൂപയുടെയും 1999 രൂപയുടെയും റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ചാണ് വോയിസ് കോള്‍, എസ്.എം.എസ്. റീച്ചാര്‍ജ് പ്ലാനായി കഴിഞ്ഞദിവസം എയര്‍ടെല്‍ അവതരിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന 509, 1999 പ്ലാനില്‍നിന്ന് ഇന്റര്‍നെറ്റ് ഡേറ്റ സേവനം ഒഴിവാക്കി വോയിസ്, എസ്.എം.എസ്. സേവനങ്ങള്‍ മാത്രമായി പുനഃക്രമീകരിച്ചാണ് എയര്‍ടെല്‍ കഴിഞ്ഞദിവസം റീച്ചാര്‍ജ് പ്ലാനുകള്‍ വെബ്സൈറ്റില്‍ നല്‍കിയത്.
എയര്‍ടെല്‍ പുതിയ വോയിസ്, എസ്.എം.എസ്. പ്ലാനുകള്‍
1959 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
499 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് കോളും 900 എസ്.എം.എസുകളും ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാനില്‍ അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പും സൗജന്യ ഹലോട്യൂണ്‍ സേവനവും നല്‍കുന്നു.
1959 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും 3600 എസ്.എം.എസും ലഭിക്കും ഇതിനൊപ്പം അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, സൗജന്യ ഹലോട്യൂണ്‍ സേവനവും നല്‍കുന്നു. 365 ദിവസമാണ് ഈ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി.
കിടിലന്‍ പ്ലാനുകളുമായി എയര്‍ടെലില്‍