കോഴിക്കോട്:ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്ഥാപക നേതാവ് സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജയന്തി ആഘോഷവും ദേശസ്നേഹ ദിനാചാരണവും നടത്തി. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി .എം .സത്യജിത്ത് പണിക്കര്‍ ,ഗണേഷ് കാക്കൂര്‍ ,സംഗീത് ചേവായൂര്‍, എം .വിനയന്, റാണി ജോയ്, എം .വി .വൈശാഖ് ,റഫീഖ് പൂക്കാട്, തങ്കം പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഫോര്‍വേഡ് ബ്ലോക്ക് നേതാജി ജയന്തി ആഘോഷം നടത്തി