റേഷന്‍ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം; ടി.മുഹമ്മദലി

റേഷന്‍ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം; ടി.മുഹമ്മദലി

കോഴിക്കോട്: സംസ്ഥാനത്ത് രൂപപ്പെടുന്ന റേഷന്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ടി.മുഹമ്മദലി പീപ്പിള്‍സ്‌റിവ്യൂവിനോട് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തെ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍, മഹിളാവീഥി  മാഗസിന്‍ എഡിറ്റര്‍  അനീസ.എ.കെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്
2025 ജനുവരി 1 മുതല്‍ റേഷന്‍ കരാറുകാര്‍ സമരത്തിലാണ്. 27-ാം തീയതി മുതല്‍ റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ ഷോപ്പുടമകളും സമരത്തിലേക്ക് പോകുകയാണ്. സംസ്ഥാനത്തെ 95 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകളാണ് ഇതുമൂലം ദുരിതത്തിലാവാന്‍ പോകുന്നത്. റേഷന്‍കടയുടമകള്‍ക്കും 100 കോടിയോളം രൂപ കുടിശ്ശിഖയായി സര്‍ക്കാര്‍ നല്‍കാനുണ്ട്. കരാറുകാര്‍ക്കും ഏതാണ്ട് അത്രത്തോളം നല്‍കാനുണ്ടായിരുന്നതില്‍ കുറച്ചു മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. റേഷന്‍ മുടങ്ങുന്ന അവസ്ഥ വന്നാല്‍ ജനങ്ങള്‍ വലിയ ദുരിതത്തിലാവും. റേഷന്‍ ഷോപ്പുടമകള്‍ക്ക് മതിയായ വരുമാനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 14,200 ഓളം വരുന്ന റേഷന്‍ ഷോപ്പുടമകളും, സെയില്‍സ്മാന്‍മാരും, അവരുടെ കുടുംബാംഗങ്ങളും ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ റേഷന്‍ വ്യാപാരികളുടെ വരുമാനത്തെക്കുറിച്ച് പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല. ചെറിയ ന്യൂനപക്ഷം റേഷന്‍ ഷോപ്പുടമകള്‍ക്ക് മാത്രമാണ് മന്ത്രി പറഞ്ഞ വരുമാനം ലഭിക്കുന്നത്. ബാക്കിയുള്ളവര്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് സെയില്‍സ്മാന്റെ ശമ്പളം, ഷോപ്പ് വാടക എന്നിവ നല്‍കി മുന്നോട്ട് പോകുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ് കേരളത്തിന് റേഷന്‍ സമ്പ്രദായം അനുവദിച്ച് തന്നത്. രാജ്യത്ത് ഏറ്റവും മികച്ച പൊതു വിതരണ സമ്പ്രദായമുള്ളത് കേരളത്തിലാണ്. അത് തകര്‍ക്കാനനുവദിക്കരുത്.
അഭിമുഖത്തിന്റെ വിശദ ഭാഗം പീപ്പിള്‍സ് റിവ്യൂ യു ട്യൂബ് ചാനലില്‍ ലഭ്യമാണ്.
https://www.youtube.com/channel/UCnaOaa29meIzZ3UH0d0lIEg

റേഷന്‍ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം; ടി.മുഹമ്മദലി

Share

Leave a Reply

Your email address will not be published. Required fields are marked *