ഠാക്കൂര്‍ ഗഞ്ച് ( ബീഹാര്‍ ) :ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യുമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ( എഛ് ആര്‍ ഡി എഫ് ) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അത് കൂടുതല്‍ വികസിപ്പിക്കുമെന്നും ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ബീഹാറിലെ എഛ് ആര്‍ ഡി എഫ് പബ്ലിക് സ്‌കൂളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന അദ്ദേഹം.
ഡോ.ഹുസൈന്‍ മടവൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ വിജയം വരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഠാക്കൂര്‍ഗഞ്ചിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് സ്‌കൂളില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ എഛ് ആര്‍ ഡി എഫിന്ന് സാധിച്ചിട്ടുണ്ട്. സി. ബി. എസ്. ഇ സിലബസ് അനുസരിച്ചാണ് പഠനം.
ദരിദ്ര്യ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും ഹോസ്റ്റലും ഭക്ഷണണവും വസ്ത്രവും പാഠ പുസ്തകങ്ങളും സൗജന്യമാണ്. പരിസരപ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതികളും തണുപ്പ് കാലത്ത് കമ്പിളി വസ്തവിതരണവും സ്‌കൂള്‍ മുഖേന എഛ് ആര്‍ ഡി എഫ് ചെയ്ത് വരുന്നുണ്ട്.
പ്രിന്‍സിപ്പാള്‍ കെ.പി ഫിറോസ്, സെക്രട്ടറി കെ.സിറാജുദ്ദീന്‍, മുഹമ്മദ് ആസാദ് അലി, തുടങ്ങിയവര്‍ സംസാരിച്ചു.