മണിപ്പൂരില്‍ ജെഡിയു,സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു

മണിപ്പൂരില്‍ ജെഡിയു,സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. ്‌വിടെ നടന്ന കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെഡിയു പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കില്ലെങ്കിലും ബിജെപിക്കേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിലും ബീഹാറിലും ബിജെപി സഖ്യക്ഷിയാണ് ജെഡിയു.

കലാപത്തില്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബീരേന്‍ സിങിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. പിന്തുണ പിന്‍വലിച്ചതോടെ ജെഡിയുവിന്റെ ഏക അംഗം പ്രതിപക്ഷ നിരയില്‍ ഇരിക്കും.

60 അംഗനിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും അഞ്ച് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട് .

കുക്കി – മെയ്തെയ് വിഭാഗങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷംത്തില്‍ നൂറ് കണക്കിനാളുകള്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യപ്പെടുകയും ഉണ്ടായി. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരേപിച്ചിരുന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കലാപത്തില്‍ മുഖ്യമന്ത്രി മണിപ്പൂര്‍ ജനതയോട് മാപ്പ് അഭ്യര്‍ഥിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും ജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞിരുന്നു. പുതിയ വര്‍ഷം സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മണിപ്പൂരില്‍ ജെഡിയു, സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *