കോഴിക്കോട് : നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ബേബി ബസാറില്‍ സൗജന്യ കമ്പ്യൂട്ടറൈസ്ഡ് നേത്ര പരിശോധനയും എല്ലാവിധ ബ്രാന്‍ഡ് ഫ്രെയിമുകളും, ലെന്‍സുകളും മിതമായ നിരക്കില്‍ ലഭിക്കുന്ന ഒപ്റ്റിക്കല്‍ സെന്റര്‍ മൈമൂന കെ കെഉദ്ഘാടനം ചെയ്തു. ആദ്യ വില്പന മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റും വ്യാപ്ര പ്രമുഖനുമായ ഷെവലിയര്‍ സി ഇ ചാക്കുണ്ണി ബാബു ലാസറിന് കണ്ണട നല്കി നിര്‍വഹിച്ചു. വര്‍ഷങ്ങളായി ബേബി ബസാറില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം മുതിര്‍ന്ന പൗരന്മാരുടെയും, ഉപഭോക്താക്കളുടെയും സൗകര്യാര്‍ത്ഥമാണ് കെവിന് ആര്ക്കെഡിലെ താഴത്തെ നിലയില്‍ ആരംഭിച്ചത്. ചടങ്ങില്‍ സിറ്റി മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് കെ പി സുധാകരന്, ജനറല്‍ സെക്രട്ടറി നോവക്സ് മന്‍സൂര്‍ സി കെ, മുജീബ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലെനിന് കെ. വര്‍ഗീസ്, അബ്ദുള്‍ സലാം, റൊണാള്‍ഡ് സി ജോയ്, അബ്രഹാം സി.ടി ലൂസിയ, സജദ് സാഹിര്‍,പി അന്‍വര്‍, ടി ജി ജയ്സണ്‍, ലിന്സണ് കെ വര്‍ഗീസ്, അസീസ് എന്നിവര്‍ പങ്കെടുത്തു.
ഒപ്റ്റിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു