കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും (WCC) അന്തര്‍ ദേശീയമായി ആചരിക്കുന്ന സഭ ഐക്യ പ്രാര്‍ത്ഥന 22ന് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ചില്‍ നടക്കും. കേരളത്തില്‍ കെ സി ബി സി യും ഡബ്ല്യൂസിസി യൂടെ കേരള ഘടകമായ കെസിസി യും സംയുക്തമായാണ്് പരിപാടി സംഘടിപ്പിക്കുന്നത്. സി എസ്സ് ഐ മലബാര്‍ മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ റോയിസ് മനോജ് വിക്ടര്‍ സഭ ഐക്യ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനം ബിഷപ്പ് മോര് ഐറേനിയസ് പൗലോസ് മുഖ്യ സന്ദേശം നല്‍കും.
കേരളം കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ട്രഷറര്‍ റവ ഡോ ടി ഐ ജെയിംസ്, കോഴിക്കോട് ഡയോസിസ് വികാരി ജനറാള്‍ റവ ഫാ ജെന്സണ് പുത്തന്‍ പുരക്കല്‍, കോഴിക്കോട് എക്യൂമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് പ്രഡിഡന്റ് റവ ഫാ ഡോ. ജെറോം ചിങ്കത്തറ, സി എസ്സ് ഐ മലബാര്‍ മഹായിടവക ക്ലര്‍ജി സെക്രെട്ടറി റവ ജേക്കബ് ഡാനിയേല്‍, സെയിന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ സുനില്‍ ജോയി, ബിലാത്തികുളം സെയിന്റ് ജോര്‍ജ് കത്തിഡ്രല്‍ വികാരി റവ. ഫാ എല്‍ദോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി റവ ഫാ ബേസില്‍, കല്‍ദായ സുറിയാനി സഭ വികാരി റവ ഫാ ബിനു ജോസഫ്, വൈ എം സി എ ജനറല്‍ സെക്രെട്ടറി ജോണ്‍ അഗസ്റ്റിന്, വൈ ഡബ്ല്യൂ സി എ പ്രസിഡന്റ് സോഫിയ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കും. എല്ലാ ക്രസ്തവ സഭാ പ്രതിനിധികളും പങ്കെടുക്കും.
സഭ ഐക്യ പ്രാര്‍ത്ഥന 22ന്