തിരുവനന്തപുരം: സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാറും ജീവനക്കാര്‍ക്ക് ഇത്ര കുടിശ്ശിക ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നിയമസഭയില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെക്കുറിച്ച് പ്രിപക്ഷം ഉന്നയിച്ചു. അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല. ജീവനക്കാര്‍ക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു.മെഡിസെപ് കൊണ്ട് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവുമില്ല.സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു
ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെഎന്‍ബാലഗോപാല്‍ മറുപടി നല്‍കി. മറ്റ് സ്ഥാനങ്ങളെക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ആണു കേരളത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. സ്റ്റാട്യൂട്ടറി പെന്‍ഷന്‍ എങ്ങിനെ നല്കാന്‍ ആകുമെന്ന് ചര്‍ച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്ത്രര പ്രമേത്തിന് അനുമതി നിഷേധിച്ചു
ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെഎന്‍ബാലഗോപാല്‍ മറുപടി നല്‍കി. മറ്റ് സ്ഥാനങ്ങളെക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ആണു കേരളത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. സ്റ്റാട്യൂട്ടറി പെന്‍ഷന്‍ എങ്ങിനെ നല്കാന്‍ ആകുമെന്ന് ചര്‍ച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്ത്രര പ്രമേത്തിന് അനുമതി നിഷേധിച്ചു.
സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാറും ജീവനക്കാര്‍ക്ക്
ഇത്ര കുടിശ്ശിക ഉണ്ടാക്കിയിട്ടില്ല; വി.ഡി.സതീശന്‍