കോഴിക്കോട്: സിയസ്കൊ ഇന്റലക്ച്വല്‍ ആന്റ് കള്‍ച്ചറല്‍ വിംങ്ങിന്റെ ആഭിമുഖ്യത്തില്‍ കി കെ.വി. സക്കീര്‍ ഹുസൈന് രചിച്ച ‘പൂവങ്കോഴി’ എന്ന കവിതാ സമാഹാരം ഡോ.എം.സി. അബ്ദുല്‍ നാസറിന് നല്കി ഡോ. കെ.എം. അനില്‍ ചേലാമ്പ്ര പ്രകാശനം ചെയ്തു. കുറ്റിച്ചിറ സിയസ്കൊ ഹാളില്‍ നടന്ന ചടങ്ങില്‍ സിയസ്കൊ സെക്രട്ടറി എം.വി. ഫസല്‍ റഹ്മാന് അധ്യക്ഷനായി.
അനേകം ഹൃദയങ്ങളിലെ നിലവിളി കേള്ക്കാതാകുന്നതാണ് നിശ്ശബ്ദത എന്ന് തിരിച്ചറിയുന്നിടത്താണ് കവിത പിറക്കുന്നതെന്ന് ഡോ. കെ.എം. അനില്‍ ചേലമ്പ്ര പറഞ്ഞു. പാരമ്പര്യത്തെ പുതുക്കി കാലത്തിനനുസരിച്ച് സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാനേഷ് പൂനൂര്, പ്രദീപ് രാമനാട്ടുകര, എം.പി. ഇമ്പിച്ചഹമ്മദ്, വി.എസ്. അബൂബക്കര്‍, അയിഷ ഫഹീമ, ഗ്രന്ഥകര്‍ത്താവ് കെവി. സക്കീര്‍ ഹുസൈന് സംസാരിച്ചു. ഇന്റലക്ച്വല്‍ ആന്റ് കള്‍ച്ചറല്‍ വിങ് ചെയര്മാന് സലാം കല്ലായി സ്വാഗതവും കണ്‍വീനര്‍ ബി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
കെ.വി. സക്കീറിന്റെ ‘പൂവങ്കോഴി’ പ്രകാശനം ചെയ്തു