കരിപ്പൂര്‍: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുന്ന കോര്‍പറേറ്റ് ലോബിക്കെതിരെ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രധിഷേധ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ പ്രസിഡണ്ട് കെ.എം.ബഷീര്‍ ഉല്‍ഘാടനം ചെയ്തു.
കാലിക്കറ്റ് അന്താ രാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് നെടുമ്പാ ശേരിയടക്കമുള്ള സ്വകാര്യ വിമാനത്താവളത്തെ സഹായിക്കുവാന്‍ വേണ്ടിയാണെന്നും ഇതിന് പിന്നില്‍ കോര്‍പറേറ്റ് ദല്ലാളുമാരാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെ രിസാ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കേരള സര്‍ക്കാരി ന്റെ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, കരിപ്പൂര്‍ രിസ നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക നടപടിക്രമങ്ങള്‍ ഏകജാലക സംവിധാനത്തോടെ കൈകാര്യം ചെയ്യുക, മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ രണ്ട് വിദഗ്ധരെ കരിപ്പൂര്‍ രിസ നിര്‍മ്മാണ സൈറ്റില്‍ നിയോഗിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
നിലവിലുളള സാഹചര്യത്തില്‍ കരിപ്പൂരി ല്‍ വൈഡ് ബോഡി വിമാന സര്‍വീസ് നടത്തുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളില്ല. ഹജ്ജ് സീസണില്‍ താല് ക്കാലികമായെങ്കിലും വൈഡ് ബോഡി വിമാന സര്‍വീസ് നടപ്പാക്കണം.കരിപ്പൂരില്‍ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് 40,000 രൂപ വരെ അധികം നല്‍കേണ്ടി വരികയാണ്.കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ ക്ഷയിപ്പിക്കുകയെന്ന ഗൂഡ ലക്ഷ്യമാണ് ഇതിന് പിന്നില്‍. ജനറല്‍ സെക്രട്ടറി ഖൈസ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി പി.ശബിര്‍ ഉസ്മാന് നന്ദി പറഞ്ഞു. റോണി ജോണ്‍, കെ.വി. ഇസ്ഹാഖ്, ശാഫി ചേലാമ്പ്ര, ജലീല്‍ കുറ്റിച്ചിറ, ഇസ് മയില്‍ പുനത്തില്‍, കെ.എം.ബഷീര്‍ മണ്ണൂര്‍, പി.ടി.അഹമ്മദ് കോയ, മുഹമ്മദ് കോയ പാണ്ടികശാല, ഗണേഷ് ഉള്ളൂര്‍, യു. അഷ്റഫ്, സ്വാലിഹ് ബറാമി , കെ.വി . അഷ്റഫ്, ജസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കരുത്;
എംഡിഎഫ് ധര്‍ണ്ണ നടത്തി