കോഴിക്കോട്: മലബാറിലെ അഞ്ചോളം ജില്ലകളിലെ നിര്‍ധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ഗവ.മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഡയാലിസിന് ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ് പൗഡര്‍, പെരിട്ടോണിയല്‍ സിഎവിഡി ഫ്ളൂയിഡ്, കാന്‍സര്‍ രോഗികള്‍ക്കുള്ള ആന്റി ബയോട്ടിക്കുകളും സ്റ്റോക്കില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ജനോപകാര സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുളള സൗകര്യം ഒരുക്കിക്കൊടുക്കരുതെന്നും ഐ.എന്‍.എല്‍ ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സമദ് നരിപ്പറ്റ, മുസ്തഫ താമരശ്ശേരി, എയര്‍ലൈന്‍ അസീസ്, സി.കെ.കരീം, കുഞ്ഞാതു, ഖദീജ ടീച്ചര്‍, ഡോ.ഷമീന തുടങ്ങിയവര്‍ സംസാരിച്ചു.. ജന.സെകക്രട്ടറി ഒ.പി.അബ്ദുറഹിമാന് സ്വാഗതവും നാസര്‍ കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.