കോഴിക്കോട്: എന്‍ഐടി കാലിക്കറ്റ് പെന്‍ഷനേഴ്സ് ഫോറത്തിന്റെ വാര്‍ഷിക സംഗമം ന്യൂ ലക്ചര്‍ ഹാളില്‍ നടത്തി. കോപ ജോ.സെക്രട്ടറി അഡ്വ.എ.ബാലകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മാമുക്കോയ അധ്യക്ഷത വഹിച്ചു. കോപ ഖജാന്‍ജി പി.ചന്ദ്രശേഖരന് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി പ്രസിഡന്റ് പി.മധു മാസ്റ്റര്‍, എന്ടിഎസ്ഒ പ്രസിഡന്റ് ശശി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കഴിഞ്ഞ വര്‍ഷം വിടവാങ്ങിയവരെ യോഗം അനുസ്മരിച്ചു. 80 വയസ്സ് പിന്നിട്ട ടി.എന്‍.രാഘവന് നായര്‍, സീതാ ദേവി, എന്‍.എ.ഗിരിജ എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. സെക്രട്ടറി എന്‍.കെ.സുബ്രഹ്മണ്യന് സ്വാഗതവും, ജോ.സെക്രട്ടറി പി.വി.നാരായണന്‍നമ്പ്യാര്‍ നന്ദിയും പറഞ്ഞു.