ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2 പരീക്ഷ ജനുവരി 30ന് ആണ്. ആദ്യഘട്ടമായി 22,23,24 തീയതികളില്‍ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്.
ബിടെക് / ബിഇ പ്രവേശനത്തിനുള്ള പേപ്പര്‍ വണ്‍ പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറുമണിവരെയുമാണ് പരീക്ഷ. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്റ്റ് (B.Arch and B.Planning) പ്രവേശനത്തിനുള്ള പേപ്പര്‍ 2 പരീക്ഷ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറര വരെയാണ്. jeemain.nta.nic.in.
ല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പരീക്ഷയ്ക്ക് എത്തുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് എടുക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖയും കൈവശം വേണം,ഇന്‍സ്ട്രുമെന്റ്സ്, പെന്‍സില്‍ ബോക്സ്, ജോമെട്രി ബോക്സ്, ഹാന്‍ഡ് ബാഗ്, പഴ്സ്, ഭക്ഷണം എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുവരരുത്.
മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, കാല്‍ക്കുലേറ്റര്‍, സ്മാര്‍ട്ട് വാച്ച്, കാമറ, ടേപ്പ് റെക്കോര്‍ഡര്‍, മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ലോഹ നിര്‍മ്മിത വസ്തുക്കള്‍ എന്നിവയ്ക്കും വിലക്കുണ്ട്.ലോഹ ഭാഗങ്ങളുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക, മോതിരവും വളയും ധരിക്കരുത്.
ജെഇഇ മെയിന്‍ പരീക്ഷക്ക് തയ്യാറാവുമ്പോള്‍