കൊടും യുദ്ധത്തിന് വിരാമം കാംക്ഷിച്ച ഷെയ്ഖ് അല്‍ത്താണി

കൊടും യുദ്ധത്തിന് വിരാമം കാംക്ഷിച്ച ഷെയ്ഖ് അല്‍ത്താണി

നീണ്ട യുദ്ധക്കുരിതിക്ക് വിരാമമിട്ടുകൊണ്ട് നിരന്തരമായ ചര്‍ച്ചക്കൊടുവില്‍ ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി.ലോകത്ത് സമാധാന കാംക്ഷികള്‍ എന്നും ഓര്‍ക്കപ്പെടുന്ന നാമമായിരിക്കും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനിയുടേത്. യുഎസിന്റെ നേതൃത്വത്തില്‍ ആദ്യം തന്നെ യുദ്ധക്കെടുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യസ്ഥത വഹിക്കുന്നതിലും ഖത്തറിന്റെ പങ്ക് വിലപ്പെട്ടതാണ്. അന്ന് ഖത്തറും ഈജിപ്തുമായിരുന്നു അതിന് മുതിര്‍ന്നത്.ഇസ്രയേല്‍ ഗാസ യുദ്ധം തുടങ്ങിയതുമുതല്‍ സമാധാന ചര്‍ച്ചകള്‍ക്കു മുന്‍കയ്യെടുത്ത ഷെയ്ഖ് അല്‍ത്താനി ഇസ്രയേലിലും ഗാസയിലും കുടുങ്ങിയ അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ ബന്ദികളെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്.യുദ്ധത്തില്‍ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നടിയുകയും 90 ശതമാനം ആളുകള്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. നവംബറിലെ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ പകുതിയോളം പേരെ മോചിപ്പിച്ചിരുന്നു.15 മാസം ഏതാണ്ട് ഒന്നര വര്‍ഷമാണ് പൈശാചികമായ ഇസ്രയേല്‍-ഹമാസ് യുദ്ധം നടന്നത്. വെടി നിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു ശേഷവും ഹമാസ് തീരുമാനങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. ബന്ദികളെ വിട്ടു നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ദോഹയില്‍ നടന്ന നിരന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ്, വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി നടത്തിയ ഇടപെടല്‍ യുദ്ധമവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

2016 ജനുവരിയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയായും 2023 മാര്‍ച്ച് ഏഴിന് ഖത്തര്‍ പ്രധാനമന്ത്രിയായും ചുമതലയേറ്റ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി ദോഹയില്‍ ജനിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. 2003 ല്‍ റൂളിങ് ഫാമിലി കൗണ്‍സിലില്‍ സാമ്പത്തിക ഗവേഷകനായാണ് തുടക്കം.

2023 ല്‍ പരാഗ്വേയുടെ നാഷനല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരവും 2021 ല്‍, പൊതു സേവനത്തിന് യുഎസ് നന്‍കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ല്‍ ടൈം മാഗസിന്റെ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി.

 

 

 

കൊടും യുദ്ധത്തിന് വിരാമം കാംക്ഷിച്ച ഷെയ്ഖ് അല്‍ത്താണി

Share

Leave a Reply

Your email address will not be published. Required fields are marked *