മുംബൈ: വീട്ടില്‍ വച്ച് മോഷണ ശ്രമം തടയുന്നതിനിടെ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാര്‍ കസ്റ്റഡിയില്‍. വീട്ടില്‍ അതിക്രമിച്ച് കയറാനുള്ള ശ്രമത്തിനിടെ ഉണ്ടായ അടിപിടിയിലാണ് നടന് കുത്തേറ്റത്. മോഷ്ടാവ് ആറുതവണയാണ് സെയ്ഫ് അലി ഖാനെ കുത്തിയത്. മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു
ആക്രമിച്ചയാള്‍ വീടിനുളളില്‍ ഒളിച്ചിരുന്നതായി സംശയം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അര്‍ദ്ധരാത്രിയ്ക്ക് ശേഷം ആരും വീടിനുള്ളില്‍ അനധികൃതമായി കടകടന്നതായ ദൃശ്യങ്ങളില്ല. ആക്രമണത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ആരും അകത്ത് പ്രവേശിക്കുന്നതായി സിസിടിവിയിലില്ല.അതായത് സെയ്ഫിനെ ആക്രമിച്ചയാള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടില്‍ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്;
മൂന്ന് വീട്ടുജോലിക്കാര്‍ കസ്റ്റഡിയില്‍