കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ അഖിലേന്ത്യ പ്രസിഡണ്ട് തമ്പാന് തോമസ് ആവശ്യപ്പെട്ടു. പ്രാദേശിക വികസന പദ്ധതികള്‍ ഒരുക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ ബലാബലം നിര്‍ണയിക്കുന്നതിനുള്ള വേദിയായി മാറുമ്പോള്‍ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടുന്നില്ല. നഗര പാലിക്ക- പഞ്ചായത്തീരാജ് നിയമവും തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനു അതീതമായിരിക്കണം എന്ന് വിഭാവനം ചെയ്യുന്നു. മഹാത്മാഗാന്ധിയും, സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണനും, ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയും എല്ലാം കക്ഷിരഹിത പഞ്ചായത്ത് രാജിന് വേണ്ടി നിലകൊണ്ടവരാണ്.
. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന കോര്‍ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമ്പാന് തോമസ്. പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. ഇകെ ശ്രീനിവാസന്, സിപി ജോണ്‍, ഡോക്ടര്‍ ജോര്‍ജ് ജോസഫ്, ടോമി മാത്യു, മനോജ് ടി സാരംഗ്, എന്‍ റാം എന്നിവര്‍ സംസാരിച്ചു
രാജ്യത്തെയും, സ്വാതന്ത്ര്യ സമര സേനാനികളെയും അവഹേളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗത്തിന്റെ പ്രസ്താവനയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.