ശില്‍പി ഗുരുകുലം ബാബു
കോഴിക്കോട്: സമീപകാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് എംഎല്‍എമാരും /എംപിമാരും ,മറ്റു ജനപ്രതിനിധികളും തോന്നിയപോലെ രാജിവെക്കുകയും വീണ്ടും മത്സരിക്കുകയും ചെയ്യുന്നത്. ഇത് വോട്ട് ചെയ്യുന്ന ജനങ്ങള്‍ കഴുതകളാണ് എന്ന് തോന്നിപ്പിക്കുന്നതാണ്. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് ചെയ്യുന്നത് ‘അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഓരോ വോട്ടറുടെയും ചിന്താഗതിയാണ് ഈ ദുരന്തത്തിന് കാരണമാകുന്നത്. ഇത് ജനാധിപത്യത്തിന്റെ അധഃപതനത്തിന് കാരണമാകും. ഒരു എംഎല്‍എയോ എംപി യെയോ തെരഞ്ഞെടുക്കുന്നതിന് നമ്മുടെ നികുതിപ്പണത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. ഒരു ജനപ്രതിനിധിയെ അഞ്ചു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കുന്നത്.അതിനു മുമ്പായി ഏതെങ്കിലും കാരണവശാല്‍ രാജിവെക്കുന്നു എങ്കില്‍ ചെലവ് വന്ന തുക രാജിവെക്കുന്ന എംഎല്‍എയില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിനുള്ള ഒരു നിയമമോ അല്ലെങ്കില്‍ ഇങ്ങിനെ രാജിവെക്കുന്ന എംഎല്‍എ പത്തു വര്‍ഷത്തേക്ക് മത്സരത്തില്‍ നിന്ന് അയോഗ്യനാക്കുകയോ ചെയ്യാത്ത പക്ഷം ഇതൊരു പരിഹാസ രൂപേന തുടരും.
‘നേരത്തെ എന്തിന് തിരഞ്ഞെടുപ്പ് നടത്തണം’ എന്ന് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു മത്സരത്തില്‍ ഒന്ന് സ്ഥാനം എത്തിയ സ്ഥാനാര്‍ത്ഥി ഏതെങ്കിലും കാരണവശാല്‍ ആസ്ഥാനത്തില്‍ നിന്ന് മാറിനിന്നാല്‍ രണ്ടാമത് എത്തിയ സ്ഥാനാര്‍ത്ഥിക്ക് ആസ്ഥാനം നല്‍കണമെന്ന്. ഏതെങ്കിലും ഒരു തീരുമാനം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഭരണഘടനയുടെ ഭാഗത്ത് എഴുതി ചേര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വികസനത്തിന്, തൊഴിലിന് ,ഭക്ഷണത്തിന്, പാര്‍പ്പിടത്തിന് വേണ്ടി വരുന്ന കോടിക്കണക്കിന് രൂപയല്ലേ ഇങ്ങനെ നശിച്ചു പോകുന്നത്. ഇത് വായിക്കുന്നവര്‍ എങ്കിലും ശക്തമായി പ്രതികരിക്കണമെന്ന് ഈ ലേഖകന്‍ ആവശ്യപ്പെടുകയാണ്.
(അഭിപ്രായം ലേഖകന്റെ വ്യക്തിപരം)
എംഎല്‍എ സ്ഥാനം കുട്ടികളിയോ?;
ശില്‍പി ഗുരുകുലം ബാബു