കോഴിക്കോട്: സാഹിത്യ കുലപതിയായ എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി ടീച്ചര്‍, ഐ.വിശശി എന്നിവരെ അനുസ്മരിച്ചു. സര്‍വ്വകലാസാഹിത്യ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമ പ്രവര്ത്തകന് കെ. എഫ്. ജോര്‍ജ് ഉത്ഘാടനം ചെയതു.മാനാഞ്ചിറയിലെ റിസര്‍ച്ച് ലൈബ്രറി സെന്ററിന് എം.ടി. വാസുദേവന്‍ നായരുടെ പേര് നല്‍ക്കണമെന്നും എം.ടി. യുടെ മുഴുവന്‍ പുസ്തകങ്ങളും ലൈബ്രറിയില്‍ വായനക്കാര്‍ക്ക് വായിക്കാന്‍ നല്‍ക്കണമെന്നും അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാ ചെയര്മാന് രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെ.രമ ബാബു, കെ. യു. വയനാട്,തങ്കം പറമ്പില്‍ . ശ്രീകല വിജയന്, രാഗേഷ് കുറ്റിക്കാട്ടൂര്‍, മാളു കുരുവട്ടൂര്‍, ജെ സി. കെ. ബാലന്, ജിജിത്ത് കോറോത്ത് എന്നിവര്‍ സംസാരിച്ചു.