കോഴിക്കോട്: പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം രാഷ്ട്രീയ പാപ്പരത്വമാണെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും, ജില്ലാ ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാനും പറഞ്ഞു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍ എങ്ങനെയാണ് കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക എന്നവര്‍ ചോദിച്ചു.എം.എല്‍.എ സ്ഥാനം രാജിവെക്കുമ്പോള്‍ ഒഴിവു വരുന്ന നിലമ്പൂര്‍ സീറ്റിലേക്ക് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ചാല്‍ പിന്തുണക്കില്ലെന്നും പറയുന്ന അന്‍വര്‍ കോണ്‍ഗ്രസിനകത്തും യൂഡിഎഫിലും വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലീം ലീഗ് നേതൃത്വത്തെയും, കോണ്‍ഗ്രസ് നേതൃത്വത്തെയും സമീപിച്ചെങ്കിലും രാഷ്ട്രീയ പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് കേരളത്തില്‍ വേരുകളില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അന്‍വര്‍ അഭയം തേടിയത്. അന്‍വറിന്റെ കച്ചവട രാഷ്ട്രീയം കേരള ജനത തിരിച്ചറിഞ്ഞതാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അഴിമതി ആരോപണമുന്നയിച്ച അന്‍വര്‍ ഇപ്പോള്‍ അദ്ദേഹത്തോട് മാപ്പു പറയുന്നത് കുറ്റബോധം കൊണ്ടാണ്. തനിക്കെതിരായി ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച്് പ്രതികാര ബുദ്ധിയോടുകൂടി അക്രമിക്കുന്ന രാഷ്ട്രീയ ശൈലിയാണ് അന്‍വറിന്റേത്.
അന്‍വറിനെ നോര്‍ത്ത് ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ പിണറായി വിജയന്റെ മുസ്ലിം വിരുദ്ധതയാണെന്ന് ആരോപിക്കു്‌നന അന്‍വര്‍ നിലമ്പൂര്‍ നിയമ സഭാ സീറ്റില്‍ ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നത് എന്തിന്‍രെ അടിസ്ഥാനത്തിലാണ്. സ്വാര്‍ത്ഥ താല്‍പര്യത്തിനായി രാഷ്ട്രീയം പയറ്റുന്ന അന്‍വറിനെ ഡിഎംകെ കയ്യൊഴിഞ്ഞപ്പോള്‍ തൃണമൂലില്‍ അഭയം തേടുകയായിരുന്നു. അന്‍വറിന്റെ യാഥാര്‍ത്ഥ മുഖം തിരിച്ചറിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും അന്‍വറിനെ പുറത്താക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.