കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 13ന്(തിങ്കളാഴ്ച) രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെ അടച്ചിടുമെന്ന് ഡീലേഴ്സ് അസോസിയേഷന് തീരുമാനിച്ചു. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് നേതാക്കളെ മര്‍ദ്ദിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചക്കെത്തിയ പെട്രോളിയം ഡിലേഴ്സ് അസോസിയേഷന് നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്സ് യൂണിയന് നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാല് മുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടുമെന്നും അസോസിയേഷന് അറിയിച്ചു.