കോഴിക്കോട് : വിഷലിപ്തമായ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരി തിരിവുണ്ടാക്കി സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മൗലാനാ അബുല്‍ കലാം ആസാദ് ഫൗണ്ടേഷന് കേരള സംസ്ഥാന പ്രസിഡണ്ട് എം കെ ബീരാന് ആവശ്യപ്പെട്ടു. പച്ചക്ക് വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന പി സി ജോര്‍ജ്ജിനെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍ നിലപാട് തികച്ചും അപലപനീയമാണ്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനുള്ള ഇത്തരം ദുഷ്പ്രവണതകളെ തുറന്നെതിര്‍ക്കാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെ മാതൃകാപരമായി
ശിക്ഷിക്കണം മൌലാനാ ആസാദ് ഫൗണ്ടേഷന്