കൊച്ചി : അല്‍മുക്താദിര്‍ ജ്വല്ലറിയിലെ റെയ്ഡില്‍ കോടികളുടെ നികുതിനികുതി വെട്ടിപ്പ് കണ്ടെത്തി. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇന്‍കം ടാക്സ് കണ്ടെത്തിയത്.വലിയ തോതില്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചതായും ഇന്‍കം ടാക്സ് കണ്ടെത്തി. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന നടക്കുന്നത്.
അല്‍മുക്താദിര്‍ മണിച്ചെയിന്‍ മാതൃകയില്‍ കോടികള്ജനങ്ങളില് നിന്ന് കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് സ്വന്തം ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തി.വിദേശത്തേക്ക് 50 കോടി കടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണില്‍ വെളിപ്പെടുത്തിയിട്ടില്ല.
പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. ഗോള്‍ഡ് പര്‍ച്ചേസ് ചെയ്യുന്ന മുംബൈയിലെ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്.
അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ റെയ്ഡ്: കോടികളുടെ നികുതിവെട്ടിപ്പ്