പരീക്ഷ ഒഴിവാക്കാന്‍ 12-ാം ക്ലാസുകാരന്‍ ചെയ്തത് സ്‌കൂളുകള്‍ക്ക്് ബോംബ് ഭീഷണി

പരീക്ഷ ഒഴിവാക്കാന്‍ 12-ാം ക്ലാസുകാരന്‍ ചെയ്തത് സ്‌കൂളുകള്‍ക്ക്് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: പരീക്ഷ ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി നടത്തിയ 12-ാം ക്ലാസുകാരന്‍ പിടിയില്‍.ബാംബ് ഭീഷണിയില്‍ ആഴ്ചകളോളമാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ പരിഭ്രാന്തിയിലായത്. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കുകയായിരുന്നു ബോംബ് ഭീഷണിയിലൂടെ കുട്ടി ഉദ്ദേശിച്ചത്. രാജ്യതലസ്ഥാനത്തെ നിരവധി സ്‌കൂളുകളിലേക്കായിരുന്നു തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നത്. 6 തവണയാണ് പല സ്‌കൂളുകള്‍ക്ക് കുട്ടി വ്യാജ സന്ദേശമയച്ചതെന്ന് ഉദ്യാഗസ്ഥര്‍ പറഞ്ഞു.ഇത് അധികൃതരേയും രക്ഷിതാക്കളേയും പരിഭ്രാന്തിയിലാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ താനാണ് ബോംബ് ഭീഷണി മെയില്‍ അയച്ചിരുന്നതെന്ന് കുട്ടി സമ്മതിച്ചു.

ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.ഭീഷണിയെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കിയതായും പൊലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡുകള്‍ സ്‌കൂളിലേക്ക് എത്തുന്നതും വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു.

നേരത്തെ മൂന്ന് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇ-മെയിലുകള്‍ അയച്ചത് അവിടുത്തെ തന്നെ വിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 23 ഓളം സ്‌കൂളുകളിലേക്ക് ഇ-മെയില്‍ ഭീഷണി അയച്ച വിദ്യാര്‍ഥിയെ പിടികൂടിയിരിക്കുന്നത്.

നേരത്തെ പിടികൂടിയ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ പിടികൂടിയ വിദ്യാര്‍ഥിക്കും പരീക്ഷ റദ്ദാക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 

 

 

പരീക്ഷ ഒഴിവാക്കാന്‍ 12-ാം ക്ലാസുകാരന്‍ ചെയ്തത്
സ്‌കൂളുകള്‍ക്ക്് ബോംബ് ഭീഷണി

Share

Leave a Reply

Your email address will not be published. Required fields are marked *