അന്തരിച്ച ഭാവ ഗായകന് പി.ജയചന്ദ്രന് കൊല്ലൂരില്‍ സംഗീതജ്ഞരുടെ പ്രാര്ഥനാഞ്ജലി. ഏകദിന സംഗീതോത്സവത്തില്‍ വാതാപി ഗണപതി പാടി കാഞ്ഞങ്ങാട് രാമചന്ദ്രനും കാനഡ രാഗത്തില്‍ പരമുഖ സരസ്വതി കീര്‍ത്തനം ചൊല്ലി ആറ്റുവശ്ശേരി മോഹനന് പിള്ളയും തുടക്കം കുറിച്ചു. ആനയടി പ്രസാദ്, ദേവി കൃഷ്ണന് തൃപ്പൂണിത്തുറ, ജ്യോതി ലക്ഷ്മി ഉദയകുമാര്‍ കൊല്ലം, ഗൗരി നാരായണന് തൃശൂര്‍, ആര്‍ദ്രപ്രസാദ് ചേര്‍ത്തല, പുഷ്പ പ്രഭാകര്‍ കാഞ്ഞങ്ങാട്, പ്രിയദര്ശന് കോഴിക്കോട്, ഭാസ്കരന് മാസ്റ്റര്‍ കരിവെള്ളൂര്‍ തുടങ്ങി നിരവധി സംഗീതജ്ഞര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്മാന് സന്തോഷ് ചൈതന്യ കമ്പല്ലൂര്‍, ജബ്ബാര്‍ കാഞ്ഞങ്ങാട് എന്നിവരാണ് സംഗീതോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
അന്തരിച്ച ഭാവ ഗായകന് പി.ജയചന്ദ്രന് കൊല്ലൂരില്‍ സംഗീതജ്ഞരുടെ പ്രാര്ഥനാഞ്ജലി