ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

കോഴിക്കോട്:സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ രജത ജൂബിലി ഉല്‍ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ബീച്ച് പരിസരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. സ്റ്റാഫ് യൂണിയന്‍ അംഗങ്ങളായ പുരുഷ വനിതാ പ്രവര്‍ത്തകരാണ് വര്‍ണ്ണാഭമായ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത് .

ജനുവരി 11ന് പന്നിയങ്കരയിലെ സഖാവ് എ പി രവീന്ദ്രന്‍ നഗറില്‍ ( സുമംഗലി ഓഡിറ്റോറിയം) നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കും.
ആള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സഖാവ് എല്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

 

 

ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *