മുംബൈ: ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ താരപുത്രന് ആര്യന് ഖാന് ക്ലീന്‍ ചിറ്റ്. എന്‍.സി.ബി നല്കിയ കുറ്റപത്രത്തില്‍ ആര്യന് ഖാന്റെ പേരില്ല. താരപുത്രനെതിരേ മതിയായ തെളിവില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും എന്‍.സി.ബി പ്രതികരിച്ചു. ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എം.ഡി.എം.എ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്നു സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന് പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.