പെരുന്ന: വര്‍ഷങ്ങള്‍ക്ക് ശേഷം പിണക്കം മറന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് എന്‍എസ്എസ് ആസ്ഥാനത്ത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ക്കോ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്മാര്ക്കോ ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്.നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിച്ചത്.എന്‍എസ്എസ ജന.സെക്രട്ടറി സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ അകന്നത്.
പിണക്കം മറന്ന് രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത്