കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മനുഷ്യാവകാശ കമ്മിഷന് അമ്മ നല്‍കിയ അപേക്ഷയിലാണ് പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്.ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ഇതൊരു അസാധാരണ സംഭമെന്നാണ് പരോളിനെ സംബന്ധിച്ച് പറഞ്ഞത്. സുനിയുടെ അമ്മക്ക് മനുഷ്യാവകാശ കമ്മീഷന് അപേക്ഷ നല്‍കാം. പക്ഷേ 30 ദിവസത്തെ പരോള്‍ എന്തിനെന്നാണ് അവര്‍ പ്രതികരിച്ചത്.
കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍