കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി രണ്ടുരോഗികള്‍ മരിച്ചു. രാമനാട്ടുകരയിലാണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.അരമണിക്കൂറോളത്തെ ഗതാഗതക്കുരുക്കിന് ശേഷം ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. 15 മിനുറ്റെങ്കിലും മുമ്പെ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗതാഗതം തടസ്സപ്പെടുത്തിയുള്ള മതാടിസ്ഥാനത്തിലുള്ള ആചാരങ്ങളും ഘോഷയാത്രകളും മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഓടുന്ന ആംബുലന്‍സുകളിലെ രോഗികളോട് ആര്‍്ക്കാണ് സഹതാപം?
ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി
രണ്ടുരോഗികള്‍ മരിച്ചു