മുണ്ടക്കൈ ദുരന്ത പുനരധിവാസം; ഹൈക്കോടതി വിധി സ്വാഗതാര്‍ഹം  (എഡിറ്റോറിയല്‍)

മുണ്ടക്കൈ ദുരന്ത പുനരധിവാസം; ഹൈക്കോടതി വിധി സ്വാഗതാര്‍ഹം (എഡിറ്റോറിയല്‍)

മുണ്ടക്കൈ ദുരന്ത പുനരധിവാസം; ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

 

 

 

മുണ്ടക്കൈയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്ക് പുനകധിവാസത്തിന്റെ ഭാഗമായി വീടുകള്‍ നിര്‍മിച്ചു നല്‍കുകഎന്നത് സാമൂഹിക ബാധ്യതയാണ്. നിരവധി സന്നദ്ധ സംഘടനകളും സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വീട് വച്ച് നല്‍കുക എന്നതും കടമ്പയായിരുന്നു. ഈ ഘട്ടത്തിലാണ് പരിസരത്തുള്ള എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഭൂമിഏറ്റെടുക്കുകായാണെന്ന് ആരോപിച്ച് ഇതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ്,മലയാളം ലിമിറ്റഡ് എല്‍സ്റ്റണ്‍ എസ്റ്റേറ്റും കോടതിയില്‍ പോയി ഈ ഹരജികള്‍ തീര്‍പ്പാക്കിയാണ് സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്. ഇത് വളരെയധികം സ്വാഗതാര്‍ഹമാണ്.

ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വൈത്തിരിയില്‍ ഹാരിസണ്‍ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പറ്റയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒക്ടോബര്‍ നാലിന് ഉത്തരവിറക്കിയത്. എസ്റ്റേറ്റ് ഉടമകള്‍ക്ക് 2013ലെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും ഹരജി തീര്‍പ്പാക്കി ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍ദേശിച്ചു.
സ്വരാര്യതാല്‍പര്യത്തേക്കാള്‍ പൊതുതാല്‍പര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ഭൂമിഏറ്റെടുക്കാന്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന് പരമാധികാരം ഉണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍പെട്ട210 കുടുംബം തല്‍കാലം വാടക വീടുകളിലാണ് താമസിക്കുന്നത്. ഇതിലൂടെതന്നെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളുടെ വേദന തിരിച്ചറിയാവുന്നതാണ്.
ദുരന്തത്തിനിരയായവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ നിരവധി സംഘടനകളാണ് രംഗത്ത് വന്നിട്ടുള്ളത്. അവരെയെല്ലാ കൂട്ടിയോജിപ്പിച്ച് ഏതാണ്ട് രണ്ടായിരത്തിലധിരം കോടി ചിലവ് വരുന്ന പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കണം. ഭൂമിയേറ്റെടുക്കല്‍ ത്വരിതപ്പെടുത്തുകയും, സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും എല്ലാവരും ജാഗ്രത പുലര്‍ത്തണം. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ഷിക്കുകയും എന്നാല്‍ ഒരു സഹായവും നല്‍കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനരധിവാസ പാക്കേജ് അംഗീകരിക്കുകയും അടിയന്തിരമായി തുക അനുവദിക്കാനും നടപടിയുണ്ടാകണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കണ്ട കേരളത്തെ നിരാശപ്പെടുത്തുന്ന നടപടികളാണ് ദുരന്തമുണ്ടായി മാസങ്ങളായിട്ടും കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടനുവദിച്ചില്ലെങ്കിലും ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതത്തിലായവരെ ദ്രോഹിക്കുന്ന നടപടികളല്ല അവര്‍ക്ക് പെട്ടന്ന് ആശ്വാസമാകുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. ദുരന്ത ബാധിതരും വയനാടും ഒറ്റക്കല്ല. സംസ്ഥാനവും രാജ്യവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് എല്ലാവരും പകരേണ്ടത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *