ഇന്ന് ക്രിസ്മസ്, ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു.ലോകസമാധാനത്തിനായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രത്തന്റെ യേശുവിന്റെ ജന്മദിനമാണ് ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്മസായി ആഘോഷിക്കുന്നത്.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി.യുദ്ധം തകര്‍ക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്ന് മാര്‍പാപ്പ പഞ്ഞു.യുദ്ധവും അക്രമവും കാരണം തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സംസ്ഥാനത്തും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് നടക്കുന്നത്. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.സംസ്ഥതാനത്തുടനീളം ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകളും ക്രിസ്മസിനെ വരവേറ്റ് തിരുപ്പിറവി ശുശ്രൂഷകളും നടന്നു.
ഇന്ന് ക്രിസ്മസ്; ദൈവ പുത്രന്റെ തിരുപ്പിറവിയുടെ
ഓര്‍മ്മ പുതുക്കി വിശ്വാസികള്‍